Skip to main content

വയനാട് വെണ്ണിപ്പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

 വയനാട് പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട്  അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദർശന അഞ്ചുവയസ്സുകാരിയായ മകളുമായി പുഴയിൽ ചാടിയത്. നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .
തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരണപ്പെട്ടത് . മരിച്ച ദർശന ഗർഭിണിയായിരുന്നു. കുഞ്ഞിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.